കോഴിക്കോട് പാലേരിയിൽ പാല് തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുട്ടി മരിച്ചു.ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പദികളുടെ മകളായ ഇനായ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
പാല് കൊടുത്തതിന് പിന്നാലെയാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി മലബാർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.