പതിറ്റാണ്ടുകളായി അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായ അദ്ദേഹം, പ്രൊഫഷണൽ മികവും സംഘടനാപാടവവും ഒത്തിണങ്ങിയ വ്യക്തിത്വമെന്ന നിലയിലാണ് ഈ പദവിയിലേക്ക് എത്തുന്നത്.
2006 മുതൽ ഫൊക്കാനയുടെ സജീവ പ്രവർത്തകനായ അദ്ദേഹ. ബാൾട്ടിമോറിലെ കൈരളിയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിജോ വിതയത്തിൽ, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
മൂന്നു ദശാബ്ദത്തിലധികം നീളുന്ന ഐ.ടി. രംഗത്തെ അനുഭവസമ്പത്തും, അമേരിക്കയിലെ വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ പ്രവർത്തിച്ചുള്ള പരിചയവും, നേതൃപാടവവും, സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു
നാട്ടിൽ നിന്നും മറ്റും വരുന്ന ബന്ധുക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ ഇത് പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് ക്ലിനിക്ക് വിഭാവനം ചെയ്തതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
മലയാളി സമൂഹത്തിലെ കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന ജിൻസ് ജോസഫ്, വിവിധ സംഘടനകളിൽ നിർണ്ണായക ചുമതലകൾ കൈകാര്യം ചെയ്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.