D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരം: പിണറായി പ്രതിപക്ഷ നേതാവാകരുത് ’: സിപിഐ
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം പിണറായിയോടുള്ള ജനങ്ങളുടെ എതിർപ്പാണെന്ന് സിപിഐ.പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ ഒരു തവണ പോലും മുഖ്യമന്ത്രി എതിർത്തില്ല.കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.
വയോധികയുടെ മാല പൊട്ടിച്ചോടിയ CPIM കൗൺസിലറെ പാർട്ടിയിൽ നിന്നും പുറത്താക്കി
കൂത്തുപറമ്പ് നഗരസഭയിലെ സിപിഐഎം നാലാം വാർഡ് കൗൺസിലറായിരുന്നു പി.പി രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വർണമാല പൊട്ടിച്ചത്. 77 വയസുള്ള ജാനകി എന്ന വയോധികയുടെ മാലയാണ് ഇയാൾ കവർന്നത്.
Advertisement