D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അളവ് കൂടിയാൽ പണി കിട്ടും; കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന യാത്രികരുടെ കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം
കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന യാത്രികരുടെ കൈവശം വെക്കാവുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം. കേരളത്തിലെ അബ്കാരി നിയമം അനുവദിക്കുന്നതിലധികം മദ്യമുണ്ടെങ്കിൽ അത് പിടിച്ചെടുക്കാൻ കൊച്ചി കസ്റ്റംസ് കമ്മീഷണർ കർശന നിർദ്ദേശം നൽകി. നിലവിൽ ബാഗേജ് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി മദ്യം വിട്ടുനൽകുന്ന നടപടിയാണ് സ്വീകരിച്ചിരുന്നത് . എന്നാൽ സംസ്ഥാന നിയമപ്രകാരം അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നത് കുറ്റകരമായതിനാൽ, ഇനിമുതൽ പിഴയടച്ചാലും അധികമുള്ള മദ്യം യാത്രക്കാർക്ക് തിരികെ നൽകില്ലെന്നാണ് റിപ്പോർട്ട്‌.