D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘എന്തിനാണ് ഇത്ര ഭയം?’ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് നിരോധനത്തിനെതിരെ സ്ഥാപകൻ
ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭരണവിരുദ്ധ വിമർശനങ്ങളിലൂടെയും നിലപാടുകളിലൂടെയും പ്രചാരത്തിലേക്ക് വന്ന രാഷ്ട്രീയ പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ട് ബാൻ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാർട്ടിയുടെ സ്ഥാപകൻ അബ്ജീത് ദിപ്കെ രംഗത്ത്. നിയന്ത്രണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും സർക്കാർ ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അബ്ജീത് ചോദിച്ചു. ഇന്ത്യയിൽ നിയമപരമായി അക്കൗണ്ട് തടഞ്ഞുവയ്ക്കുന്നതിന് മുമ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിച്ചതായും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ പിന്തുണക്കാരെ പ്രേരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
Advertisement