D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഗാർലൻഡ് റൺ ഓഫ് ഇലക്ഷൻ ഡിലൻ ഹെഡ്രിക്കിന് അട്ടിമറി വിജയം

ഡാളസ്: ഗാർലാൻഡ് സിറ്റി മേയർ സ്ഥാനത്തേക്ക് ഇന്ന് നടന്ന വാശി ഏറിയ റൺ ഓഫ് തെരഞ്ഞെടുപ്പിൽ ഡിലൻ ഹെഡറിക്ക് അട്ടിമറി വിജയം കരസ്ഥമാക്കി രാത്രി 11 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത് .ഡിലൻ ഹെഡറിക്കിന് 4006 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി ഡബ്‌റാ മോറിസിനു 3743 വോട്ടുകൾ മാത്രമാണ് ലഭിച്ചത് .മൂന്നു തവണ കൗൺസിൽ മെമ്പറായിരുന്ന ഒരു സിവിൽ എഞ്ചിനീയർ കൂടിയാണ് ഡിലൻ.

മെയ് 3 ന് നടന്ന ഗാർലാൻഡ് മേയർ തിരഞ്ഞെടുപ്പിൽ മൂന്നാമത് വന്ന പി. സി. മാത്യു, നാലാമത് വന്ന ഷിബു സാമുവേൽ, ആറാമത് വന്ന കോണി കൈവി, എന്നിവരുടെ പിന്തുണ ഡിലൻ ഹെഡറിക്കിന്റെ വിജയം ഉറപ്പാക്കി ഇപ്പോഴത്തെ മേയർ സ്കോട്ട് ലേമായും ഡിലൻ ഹെഡ്രിക്കിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *