D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സർഗസായാഹ്നം സംഘടിപ്പിച്ചു.

ഷാർജ : പ്രവാസി ബുക്സിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗ സായാഹ്നം പരിപാടിയിൽ രണ്ട് പുസ്തകങ്ങൾ ചർച്ച ചെയ്തു. ധന്യ അജിത്തിൻറെ കർണ്ണാഭരണം എന്ന നോവലും സജിന പണിക്കരുടെ ഓർമ്മപ്പാതി എന്ന ഓർമ്മകളുടെ സമാഹാരവുമാണ് ചർച്ച ചെയ്തത്..കവി കെ.ഗോപിനാഥൻ മോഡറേറ്ററായ ചടങ്ങ് എഴുത്തുകാരി സിറൂജ ദിൽഷാദ് ഉത്ഘാടനം ചെയ്തു..ഷാർജ മുവൈലയിലെ അൽസഹ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പരിപാടിയിൽ അജിത് കണ്ടല്ലൂർ കർണ്ണാഭരണവും ഇ.കെ ദിനേശൻ ഓർമ്മപ്പാതിയും അവതരിപ്പിച്ചു...അമേരിക്കൻ എമിറേറ്റ്സ് സ്കൂൾ നടത്തിയ ടാലൻറ് ഷോയിൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫർദാന ദിൽഷാദിനെ ചടങ്ങിൽ ആദരിച്ചു.

രമേശ് പെരുമ്പിലാവ് ഉപഹാര സമർപ്പണം നടത്തി. ലേഖ ജസ്റ്റിൻ, അസി, ഫാത്തിമ ദോഫാർ, അനൂപ് കുമ്പനാട്, സബ്ന നസീർ, പ്രവീൺ പാലക്കീൽ, വെള്ളിയോടൻ എന്നിവർ പുസ്തകങ്ങളെ അവലോകനം നടത്തി. രചയിതാക്കളായ ധന്യ അജിത്, സജിന പണിക്കർ എന്നിവർ മറുപടി പ്രസംഗം നടത്തി...

ബിജു വിജയ് സ്വാഗതവും അജിത് വള്ളോലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *