പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് കോൺഗ്രസ് കൗൺസിലേഴ്സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാർ തങ്ങളുടെ നിലപാട് അറിയിച്ചത്. വിഷയത്തിൽ രേഖാമൂലം കൗണ്‍സിലേഴ്‌സ് യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് നല്‍കി.
കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും അപമാനം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം നടന്നത് എന്നും പറയുന്നു.യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ യാതൊരുവിധ റോളും ഭരണത്തില്‍ ഇല്ലായിരിക്കുന്നു.
സംസ്ഥാനത്ത് നിപയും ഷിഗെല്ലയും രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 41 കാരന് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമ പരിശോധനാഫലം ലഭിക്കാനുണ്ടെങ്കിലും സംസ്ഥാനതല പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
FIFA World Cup 2026 ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നു.
Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന "FIFA World Cup ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" തുടങ്ങിയ ആകർഷകമായ പരസ്യങ്ങളുടെ മറവിൽ, HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെ തന്നെ തോന്നിക്കുന്ന വ്യാജ APK ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും ബാധിച്ച സാഹചര്യത്തിൽ പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. കെ മുരളീധരന് ഇപ്പോൾ മറുപടിയൊന്നും നൽകുന്നില്ല എന്നും ശരി തെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും വീണ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ശേഷം നിപ്പയെ കുറിച്ച് ഒരു അവബോധക്കുറിപ്പമാണ് വീണാ ജോർജ് പങ്കുവെച്ചത്.രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം .
മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിന്റെ മകളുമായ വീണ വിജയൻ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു. അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. അതേസമയം ഹാജരാക്കുന്നതിന് വീണ വിജയന് മറ്റൊരു ദിവസം അനുവദിച്ചു നൽകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.