ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ നേരിടുന്നതിനും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സംയുക്ത തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിലെ മുതിർന്ന നേതാക്കൾ ജൂൺ 8 ന് ദേശീയ തലസ്ഥാനത്ത് യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയിലെ രണ്ട് പ്രധാന ബ്ലോക്കുകളായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഉം ഡിഎംകെയും യഥാക്രമം പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 15 ഓളം പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഒത്തുചേരുന്ന യോഗം നടക്കുന്നത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുവൈറ്റിലെ ഇന്ത്യൻ എംബസി ബുധനാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചു. ആക്രമണത്തിൽ കുറഞ്ഞത് 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ 63 പേരെ 20 ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിലേക്ക് 25 ആംബുലൻസുകൾ അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉടൻ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.