D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പൃഥിരാജ് ഉദ്ഘാടനം ചെയ്യും; കാര്യവട്ടം ടി20യുടെ ടിക്കറ്റ്‌ വില്‍പന ആരംഭിച്ചു
ആരാധകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ ‘ticketgenie’ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 31-ന് നടക്കുന്ന ഈ മത്സരത്തിനായി മലയാളി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ദിലീപ് അമ്മയിലേക്ക് തിരിച്ചെത്തുന്നു? വ്യക്തമാക്കി ശ്വേതാമേനോൻ
മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താരം ഇക്കാര്യം പറഞ്ഞത്.
പ്രശസ്ത നടനും ഉർവ്വശിയുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു
മോഹൻലാലും ഉർവശിയും അഭിനയിച്ച 'യുവജനോത്സവം' എന്ന സിനിമയിൽ കെ.ജെ. യേശുദാസ് ആലപിച്ച "ഇന്നുമെന്റെ കണ്ണുനീരിൽ" എന്ന വിഖ്യാത ഗാനരംഗത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷം.
ഷിംജിത പോലീസ് വാഹനത്തിൽ കയറൂലേ? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
നേരത്തെ ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ പൊറോട്ടയ്ക്കുള്ള ഗ്രേവി സൗജന്യമായി നൽകാത്തതിന് ഹോട്ടലുകാരനെ കുത്തി യുവാവ്
പൊറോട്ട വാങ്ങാനെത്തിയ ഇതേ നാട്ടുകാരനായ ജിബിൻ, ഗ്രേവി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഗ്രേവിക്ക് 20 രൂപ അധികം നൽകണമെന്ന് സുബൈറിന്റെ ഭാര്യ പറഞ്ഞതോടെ ജിബിൻ പ്രകോപിതനാവുകയായിരുന്നു.
ശബരിമല ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
നിയമപ്രകാരം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക നീതിക്ക് അർഹതയുണ്ടെന്ന പ്രതിഭാഗം വാദം കോടതി ശരിവെക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ ED കണ്ടുകെട്ടും
കഴിഞ്ഞദിവസം ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലുമായി ഇരുപതോളം കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിലായിരിക്കും അടുത്തഘട്ട അന്വേഷണം. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും.
ദീപകിൻ്റെ മരണം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
കണ്ണൂർ പയ്യന്നൂരിൽ വെച്ച് ബസ്സിൽ യാത്ര ചെയ്യവെ ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ തൊട്ടു എന്ന് ആരോപിച്ചാണ് ഷിംജിത വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.