മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപുരിലേക്ക് മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം.
. തിങ്കളാഴ്ച ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി ഇറങ്ങിയ രതീഷിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കൈയുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ ആറ് നോട്ടുകൾ കണ്ടെത്തിയത്.
ഒരു വാതിൽ അടയുമ്പോൾ മറ്റു പല വാതിലുകളും തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ ആരെയും എന്നെന്നേക്കുമായി മാറ്റിനിർത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി ദീപ്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ധാക്കയ്ക്കെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ പാക്കിസ്ഥാൻ നോക്കിനിൽക്കില്ലെന്നും പാക്ക് സൈന്യവും മിസൈലുകളും അധികം ദൂരത്തല്ലെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.
ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.