D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

കെനിയ/തൃശൂർ:കെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. ജൂൺ 9ന് ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിയോടെ വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്. താഴെ ചിത്രത്തിൽ കാണുന്നവരാണ് കൊല്ലപ്പെട്ടത്

ഖത്തറിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണ് ഇവർ .നെയ്‌റോബിയിൽ നിന്നും 150 കിലോമീറ്റർ അകലെ നെഹ്റുരുവിലായിരുന്നു അപകടം .അപകടവിവരമറിഞ്ഞയുടൻ കെനിയയിലെ ലോകകേരളസഭ അംഗങ്ങളായ ജി പി രാജ് മോഹൻ സജിത് ശങ്കർ എന്നിവരും കേരള അസോസിയേഷൻ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരണപ്പെട്ടവരുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷൻ ലോക കേരള സഭ അംഗങ്ങൾ എന്നിവർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *