D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വടകര സ്വദേശിയായ ഹെന്ന അസ്ലം ന്യൂജേസിയിൽ വാഹനാപകടത്തിൽ മരിച്ചു

ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു കേരളത്തിലെ വടകര സ്വദേശികളായ അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. ഹെന്ന കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്യുകയായിരുന്ന എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു...

Leave a Reply

Your email address will not be published. Required fields are marked *