D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി
വിവാഹശേഷം പ്രതികരിക്കവേ, തന്റെ രണ്ട് കൈകളിലും പിടിക്കാൻ ഇപ്പോൾ ആളായെന്നും ഒരു വശത്ത് അമ്മച്ചിയും മറുഭാഗത്ത് താരയുമുണ്ടെന്നും ബിനീഷ് സന്തോഷം പങ്കുവെച്ചു.....

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂർ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വെച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹശേഷം പ്രതികരിക്കവേ, തന്റെ രണ്ട് കൈകളിലും പിടിക്കാൻ ഇപ്പോൾ ആളായെന്നും ഒരു വശത്ത് അമ്മച്ചിയും മറുഭാഗത്ത് താരയുമുണ്ടെന്നും ബിനീഷ് സന്തോഷം പങ്കുവെച്ചു.

'പോക്കിരിരാജ', 'തെറി' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ബിനീഷ്, അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയിലെന്നപോലെ സോഷ്യൽ മീഡിയയിലും ബിനീഷിന്റെ അമ്മയും ആരാധകർക്ക് പ്രിയങ്കരിയാണ്. അമ്മയോടൊപ്പമുള്ള കുക്കിംഗ് വീഡിയോകളും വിശേഷങ്ങളും താരം പതിവായി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ബിനീഷിനും താരയ്ക്കും ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement