D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എന്നെ ഒഴിവാക്കി തരണമെന്നും മത്സരിക്കാൻ ഇല്ലെന്നും പറഞ്ഞതാണ്; വീണ ജോർജ് കോപത്തിലാണ്
തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് മത്സരിക്കാൻ മറ്റ് ആരുമില്ലെന്ന് പറഞ്ഞു നിർബന്ധിച്ചു എന്നും വീണാ ജോർജ് പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു തുറന്നടിച്ചത്.മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞു എന്ന് തരത്തിൽ വരെ വാർത്തകൾ വളച്ചൊടിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് വീണ ജോർജ്. തനിക്കെതിരെ വിമർശനം വന്നപ്പോഴായിരുന്നു വീണാ ജോർജ് ഇത്തരത്തിൽ തിരിച്ചടിച്ചത്. ആറന്മുളയിൽ വീണാ ജോർജ് തോൽക്കാൻ കാരണം അവരുടെ സ്വഭാവം കൊണ്ടാണ് എന്നും പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല അനാവശ്യമായിട്ടുള്ള വിവാദങ്ങൾ ഉണ്ടാക്കി എന്നൊക്കെ വിമർശനം ഉയർത്തിയിരുന്നു.
ഇന്ത്യൻ യാത്രക്കാർ ദുരിതത്തിലേക്ക്! എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചു
വ്യോമാതിർത്തി നിയന്ത്രണങ്ങളും ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയും ചൂണ്ടിക്കാട്ടി എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെ നിരവധി അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചു. ഇറാൻ യുദ്ധം വ്യോമാതിർത്തി അടച്ചിടലിലേക്ക് നയിച്ചു. കൂടുതൽ റൂട്ടുകൾ മാറ്റാൻ നിർബന്ധിതരായതും ആഗോള ഇന്ധനച്ചെലവിൽ കുത്തനെ വർദ്ധനവിന് കാരണമായി. ഇത് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളിൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.
ഇത് തുടർന്നാൽ ദാരിദ്ര്യം വീണ്ടും വേട്ടയാടും; മുന്നറിയിപ്പുമായി നരേന്ദ്ര മോദി
ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ശനിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏറ്റവും ശക്തമായ മുന്നറിയിപ്പുകളിൽ ഒന്ന് നൽകി, ലോകത്തിലെ തുടർച്ചയായ പ്രതിസന്ധികൾ അടിയന്തിരമായി മാറ്റിയില്ലെങ്കിൽ ദാരിദ്ര്യത്തിനെതിരെ പതിറ്റാണ്ടുകളായി നേടിയെടുത്ത പുരോഗതി ഗുരുതരമായ അപകടത്തിലായിരിക്കുമെന്ന് നെതർലാൻഡ്‌സിലെ ഇന്ത്യൻ പ്രവാസികളോട് പറഞ്ഞു.അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങൾക്ക് ശേഷം , പ്രത്യേകിച്ച് എണ്ണ സമ്പന്നമായ പശ്ചിമേഷ്യൻ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ വെളിച്ചത്തിൽ , മോദി ഇപ്പോഴത്തെ ദശകത്തെ കൂടുതൽ വഷളാകുന്ന ഒരു ദുരന്തത്തിന്റെ കാലഘട്ടമായി വിശേഷിപ്പിച്ചു.
UDF സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വിജയ് തിരുവനന്തപുരത്ത് എത്തും
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരം. തിങ്കളാഴ്ച രാവിലെ ആണിത്തുക. 9 മണിക്ക് എത്തുന്ന വിജയ് 11 മണിക്ക് തിരികെ പോകും.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. അതേസമയം കനസത്യപ്രതിജ്ഞ ചടങ്ങിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാസുമായി എത്തുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവും. നഗരത്തിൽ 18ന് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനുവേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 10000 ത്തോളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലാണ് പന്തൽ ഒരുക്കുന്നത്. സത്യപ്രതിക്ക് വേണ്ടി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനുമായുള്ള വെടിനിർത്തൽ പാകിസ്ഥാന് അനുകൂലമായി ഉണ്ടാക്കിയത്; ട്രംപ്
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി നയതന്ത്ര മാർ​ഗങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായുള്ള വെടിനിർത്തൽ കരാർ പാകിസ്ഥാന് അനുകൂലമായി ചെയ്തതാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് വാഷിംഗ്ടണിനും ടെഹ്‌റാനും ഇടയിൽ മധ്യസ്ഥ പങ്ക് വഹിക്കുന്നതായി അദ്ദേഹം വിശേഷിപ്പിച്ചു, അതേസമയം മറ്റ് രാജ്യങ്ങൾ വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് 45 കാരൻ മരിച്ചു
ആലപ്പുഴയിൽ ഓടയിൽ വീണ 45കാരന് കാരനെ ധാരണാന്ത്യം. മൂടിയില്ലാത്ത ഓടയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ആലപ്പുഴ ജില്ലയിലെ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത് കനത്ത മഴയെ തുടർന്ന് നടന്നുപോകുമ്പോൾ ആയിരുന്നു വീണത്. സമീപത്ത് മറ്റ് ആളുകൾ ഇല്ലാത്തതിനാൽ തന്നെ ബോബച്ചൻ വീണത് ആരും കണ്ടില്ല.ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറി
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടി തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി നേരിട്ടിട്ടും ഭരണം നഷ്ടപ്പെട്ടിട്ടും ഇനിയും നേതാവാകുന്നത് ശരിയല്ല എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നുവന്നത്. പാർട്ടിക്ക് ഇത്തരത്തിൽ ഒരു വലിയ തകർച്ച ഉണ്ടായിട്ടും അക്കാര്യത്തിൽ പിണറായി വിജയൻ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നും കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനം.
പിച്ചിച്ചീന്തിയില്ലേ മതിയായില്ലേ? കെ സി പക്ഷം എന്നൊന്നില്ല, സർക്കാറിന് പൂർണ്ണ പിന്തുണ; കെ സി വേണുഗോപാൽ
കെ സി വേണുഗോപാൽ കേരളത്തിൽ എത്തി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് വേണ്ടിയാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് കെസി വേണുഗോപാലിനെ സ്വീകരിച്ചത്. അതേസമയം കെ സി എന്ന ഒരു പക്ഷമില്ലെന്നും സർക്കാറിന് പൂർണ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കും. അദ്ദേഹത്തിനോട് നിലവിൽ ചർച്ചകൾ നടന്നതായും കെ സി വേണുഗോപാൽ പ്രതികരിച്ചു
ഇന്ത്യയിൽ 5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് യുഎഇ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിനിടെ
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ വിപുലമായ ചർച്ചകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന നയതന്ത്ര പര്യടനത്തിലെ ആദ്യ സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങൾ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട്, 5 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജ്, നിരവധി ഊർജ്ജ കരാറുകൾ എന്നിവയ്ക്ക് ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കി.പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊള്ളുന്ന വിശദമായ ചർച്ചകൾക്കായി ഇരു നേതാക്കളും നീങ്ങി.‌
ചെന്നിത്തലയെ ഇഷ്ടമാണ്; മുഖ്യമന്ത്രിയാകേണ്ടത് വി ഡി സതീശൻ തന്നെ; സത്യൻ അന്തിക്കാട്
കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകൻ രമേശ് ചെന്നിത്തല.വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്നു മേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്. ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ.
“സൈനിക പരിഹാരമില്ല, ഗൗരവമായി ചർച്ച നടത്തുക”: ഡൽഹിയിൽ നിന്ന് അമേരിക്കയ്ക്ക് ഇറാന്റെ സന്ദേശം
ഇസ്ലാമിക് റിപ്പബ്ലിക്കിന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും എന്നാൽ മറുവശത്ത്, അമേരിക്കക്കാർക്ക് ഇറാനികളെ സംശയമില്ലാതെ വിശ്വസിക്കാൻ കഴിയുമെന്നും ബ്രിക്സ് കോൺക്ലേവിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ വിശ്വാസക്കുറവിനെ നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനെതിരായ യുദ്ധത്തിൽ ഏതെങ്കിലും ലക്ഷ്യം കൈവരിക്കാനാകുമെന്ന് അമേരിക്ക നിരാശരായപ്പോൾ,
വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ
വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ
Advertisement