D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കാസർഗോഡ് 18 വയസുകാരിയെ പിതാവ് വെട്ടിക്കൊന്നു
വീടിന് പുറത്തുപോയി തിരിച്ചെത്തിയ ഉടൻ ഉമ്മർ മകളെ വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

കാസർഗോഡ് മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന് പുറത്തുപോയി തിരിച്ചെത്തിയ ഉടൻ ഉമ്മർ മകളെ വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement