D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാകിസ്താനിലും കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: ഡൽഹിയിൽ സ്ഫോടനം നടന്നതിന് പിന്നാലെ പാകിസ്താനിലും കാർ ബോംബ് സ്ഫോടനം. പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലുള്ള പെഷാവറിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെ തിരക്കേറിയ മാർക്കറ്റിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും കടകൾക്കും സ്ഫോടനത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചു. പരിക്കേറ്റവരെ പെഷാവറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇതൊരു ഭീകരാക്രമണമാണെന്ന് പാകിസ്താൻ പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന സ്ഥലം പോലീസ് വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താനിലും സമാനമായ രീതിയിലുള്ള ആക്രമണം നടന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *